സൗദിയില്‍ വിറക് സൂക്ഷിച്ചതിന് കേസ്; 12 പേര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ മരം മുറിക്കുന്നവര്‍ക്കു കടുത്ത പിഴയും ജയില്‍ ശിക്ഷയും പ്രഖ്യാപിച്ചതിനു പിന്നാലെ പരിശോധനയും ശക്തമാക്കി. ഇന്നലെ റിയാദിയില്‍ മരങ്ങള്‍ മുറിച്ച് വിറകാക്കി വില്‍പ്പനയ്ക്ക് സൂക്ഷിച്ച 16 ടണ്‍ വിറക് പരിസ്ഥിതി സുരക്ഷാ സേന പിടികൂടി. വിറക് വില്‍പ്പനക്കാരായ 11 സൗദി പൗരന്മാരും ഒരു പാകിസ്ഥാനിയും പിടിയിലായി.
നിയമാനുകൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പരിസ്ഥിതി സുരക്ഷാ സേനാ വക്താവ് മേജര്‍ റായിദ് അല്‍മാലികി പറഞ്ഞു. വിറക് വില്‍പ്പന, വിപണനം, ിറക് വില്‍പനയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കല്‍ എന്നിവ പ്രത്യേക സുരക്ഷാ സേന നിരീക്ഷിച്ചുവരികയാണ്.
എട്ട് മില്യന്‍ യു.എസ് ഡോളറും 10 വര്‍ഷം ജയില്‍ ശിക്ഷയുമാണ് സൗദിയില്‍ മരം മുറിക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ. രണ്ടാഴ്ചയ്ക്കു മുമ്പാണ് നിയമം പ്രാപല്യത്തിലായത്.