യുഎഇ ഇന്‍സ്റ്റന്റ് ക്രെഡിറ്റ് ആപ്പ് ‘എംപേ’ പുറത്തിറക്കി

ദുബായ്: യുഎഇ തദ്ദേശീയമായി വികസിപ്പിച്ചതും ലോകത്തെവിടെയും ഉപയോഗിക്കാവുന്നതുമായ ഇന്‍സ്റ്റന്റ് ക്രെഡിറ്റ് ആപ്പ് ‘എംപേ’ പുറത്തിറക്കി. സര്‍ക്കാര്‍ സേവനങ്ങളും സ്‌കൂള്‍ ഫീസ് ഉള്‍പ്പെടെയും അടക്കാന്‍ കഴിയുന്ന ആപ്, ദി എമിറേറ്റ്‌സ് പേമെന്റ് സര്‍വീസസ് ആണ് വികസിപ്പിച്ചത്.

മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആപ് രണ്ട് മിനിറ്റിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. വായ്പാ സൗകര്യം ലഭിക്കുന്നതിനൊപ്പം ക്രെഡിറ്റ് പോയിന്റ്‌സ് ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ഉടന്‍തന്നെ ലഭ്യമാക്കുമെന്നും എംപേ ഡെപ്യൂട്ടി സിഇഒയും ചീഫ് പ്രോഡക്ട് ഓഫീസറുമായ ജിജി ജോര്‍ജ് കോശി അറിയിച്ചു.