ജ്വല്ലറികളില്‍ മോഷണം പതിവാക്കിയ നാലുപേര്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ ജ്വല്ലറികളില്‍ മോഷണം പതിവാക്കിയ നാലുപേര്‍ അറസ്റ്റില്‍. രണ്ടു യുവതികളും ഇക്കൂട്ടത്തിലുണ്ട്. റിയാദിലെ ജ്വല്ലറികളിലാണ് ഇവര്‍ മോഷണം പതിവാക്കിയിരുന്നത്.

സൗദിയിലെ നുഴഞ്ഞുകയറ്റക്കാരായ യമന്‍ സ്വദേശികളാണ് നാലുപേരും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് ഇവര്‍ ജ്വല്ലറികളില്‍ കടന്നുകൂടുന്നത്. ഓരോന്നും എടുത്ത് പരിശോധിച്ച് വാങ്ങാനെന്നതു പോലെ നോക്കും. തുടര്‍ന്ന് അവ ഒളിപ്പിക്കും. 61,000 റിയാലിന്റെ സ്വര്‍ണം ഇവരുടെ പക്കല്‍നിന്നും പിടികൂടി.