ഇന്ത്യന്‍ എംബസി ഹജ്ജ് കോണ്‍സല്‍ മക്ക മേഖല ആരോഗ്യകാര്യ ഡയറക്ടര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: ഇന്ത്യന്‍ എംബസി ഹജ്ജ് കോണ്‍സല്‍ വൈ. സാബിര്‍ മക്ക മേഖല ആരോഗ്യകാര്യ ഡയറക്ടര്‍ ജനറല്‍ ഡോ. വാഇല്‍ ബിന്‍ ഹംസ മുതൈറുമായി കൂടിക്കാഴ്ച നടത്തി. മക്ക ആരോഗ്യകാര്യ ജനറല്‍ ഡയറക്ടറേറ്റ് ഓഫീസിലായിരുന്നു കൂടിക്കാഴ്ച.


ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ സെന്ററുകളിലും ആശുപത്രികളിലും നല്‍കിവരുന്ന വിവിധ മെഡിക്കല്‍, ആരോഗ്യസേവനങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ആരോഗ്യകാര്യ മന്ത്രാലയത്തിനു കീഴിലെ മക്ക ബ്രാഞ്ച് ഉംറ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച ആരോഗ്യസേവനങ്ങളും ആരോഗ്യപരിരക്ഷയും നല്‍കാന്‍ അതീവ താല്‍പര്യം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.