റിയാദിലെ ഭക്ഷണശാലയില്‍ സ്‌ഫോടനം; ഒരു മരണം

ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ പാ​ച​ക വാ​ത​കം ചോ​ര്‍​ന്നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. റി​യാ​ദി​ലെ അ​ല്‍​മു​ന്‍​സി​യ ജില്ലയിലായിരുന്നു സം​ഭ​വം. സി​വി​ല്‍ ഡി​ഫ​ന്‍​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.സ്ഫോ​ട​ന​ത്തി​ല്‍ ഭ​ക്ഷ​ണ​ശാ​ല ഏ​റെ​ക്കു​റെ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. സ​മീ​പ​ത്തെ ഏ​താ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.