സൗദി അറേബ്യയില്‍ സ്ത്രീകളെ ഉപദ്രവിച്ചാല്‍ ഒരു വര്‍ഷം ജയില്‍ശിക്ഷയും അരലക്ഷം റിയാല്‍ പിഴയും

റിയാദ്: സൗദിയില്‍ സ്ത്രീകളെ ആക്രമിച്ചാല്‍ ഇനി 5000 മുതല്‍ അരലക്ഷം റിയാല്‍ വരെ പിഴയും ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ ജയില്‍ശിക്ഷയും. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷ ഇരട്ടിയാകും. ശാരീരിക, മാനസിക ആക്രമണം, ലൈംഗിക ചുവയോടെ സംസാരിക്കല്‍, ഭീഷണി, ലൈംഗികമായ അതിക്രമം എന്നിവയെല്ലാം കുറ്റകൃത്യങ്ങളാണ്. നിയമം ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കു കൂടുതല്‍ സുരക്ഷ കൈവരുത്തുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഫലപ്രദമായ നിയമങ്ങളാണ് രാജ്യത്ത് ആവിഷ്‌ക്കരിച്ചുവരുന്നത്.
രാത്രിയും പകലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.