സൗദിയില്‍ മിനിമം വേതനം ഇനി നാലായിരം റിയാല്‍; സ്വകാര്യ മേഖലയ്ക്കും ബാധകം

ജിദ്ദ: സൗദിയില്‍ സ്വകാര്യമേഖലയില്‍ അടക്കം ജീവനക്കാര്‍ക്ക് മിനിമം 4000 റിയാല്‍ ശമ്പളം നല്‍കണമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് മൂവായിരം റിയാലില്‍ നിന്ന് നാലായിരം റിയാലാക്കി ശമ്പളം ഉയര്‍ത്തിയത്. നിലവിലുള്ള ജോലിക്കാര്‍ക്കും പുതിയ ജോലിക്കാര്‍ക്കും നിയമം ബാധകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി മാനുഷിക വിഭവ മന്ത്രാലയം വക്താവ് നാസര്‍ അല്‍ ഹസാനിയെ ഉദ്ധരിച്ചാണ് മക്ക ന്യൂസ് പേപ്പര്‍ ഇക്കാര്യം പുറത്തുവിട്ടത്.
നാലായിരത്തില്‍ കുറവാണ് ശമ്പളമെങ്കില്‍ ഹാഫ് ടൈം വര്‍ക്കറായേ പരിഗണിക്കൂ. പുതിയ വേതന നിയമം പ്രാപല്യത്തില്‍ വരുന്നതോടെ പ്രയോജനം ലഭിക്കുന്നത് സൗദികളായ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ്. പൊതു സാമൂഹിക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടണമെങ്കിലും 4,000 റിയാലില്‍ കുറയാതെ ശമ്പളം വേണം. അടുത്തിടെയാണ് സൗദി ജീവനക്കാര്‍ക്ക് 3000 റിയാലില്‍ നിന്ന് നാലായിരം റിയാലായി ശമ്പളം ഉയര്‍ത്തിയത്.