ലു​ലു ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ഇ​റ്റാ​ലി​യ​ന്‍ രു​ചി​വാ​ര​ത്തി​ന്​ തു​ട​ക്ക​മാ​യി

മ​നാ​മ: ഇ​റ്റാ​ലി​യ​ന്‍ എം​ബ​സി, ഇ​റ്റാ​ലി​യ​ന്‍ ട്രേ​ഡ്​ ഏ​ജ​ന്‍​സി ആ​ന്‍​ഡ്​​ പ്ര​മോ​ഷ​ന്‍ വി​ഭാ​ഗം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലു​ലു ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ഇ​റ്റാ​ലി​യ​ന്‍ രു​ചി​വാ​ര​ത്തി​ന്​ തു​ട​ക്ക​മാ​യി. വി​വി​ധ ബ്രാ​ന്‍​ഡു​ക​ളി​ലു​ള്ള ഇ​റ്റാ​ലി​യ​ന്‍ ഭ​ക്ഷ​ണ​ങ്ങ​ള്‍ അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്.

എ​ല്ലാ ഇ​റ്റാ​ലി​യ​ന്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്കും 30 ശ​ത​മാ​നം ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ ഒ​ന്നു​വ​രെ നീ​ളു​ന്ന രു​ചി​മേ​ള ദാ​ന മാ​ളി​ല്‍ ഇ​റ്റാ​ലി​യ​ന്‍ അം​ബാ​സ​ഡ​ര്‍ പൗ​ള അ​മാ​േ​ദ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പാ​ച​ക വി​ദ​ഗ്​​ധ​ര്‍​ക്കാ​യി ലു​ലു കു​ക്ക​റി മ​ത്സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാ​സ്​​റ്റ​ര്‍ ഷെ​ഫു​ക​ളും ലി​റ്റി​ല്‍ ഷെ​ഫു​ക​ളും (ആ​റി​നും 10നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍) പാ​സ്​​ത, പി​സ തു​ട​ങ്ങി​യ ഇ​റ്റാ​ലി​യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കി ഫേ​സ്​​ബു​ക്ക്, ഇ​ന്‍​സ്​​റ്റ​ഗ്രാം പ്രൊ​ഫൈ​ലി​ല്‍ പോ​സ്​​റ്റ്​ ചെ​യ്യ​ണം. മു​തി​ര്‍​ന്ന​വ​ര്‍ #ItalianCuisineHomeChefs എ​ന്ന ഹാ​ഷ്​​ടാ​ഗോ​ടെ​യും കു​ട്ടി​ക​ള്‍ #ItalianCuisineLittleHome Chefs എ​ന്ന ഹാ​ഷ്​​ടാ​ഗോ​ടെ​യു​മാ​ണ്​ പോ​സ്​​റ്റ്​ ചെ​യ്യേ​ണ്ട​ത്. മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കും ഇ​റ്റാ​ലി​യ​ന്‍ വി​ഭ​വ​ങ്ങ​ളു​ടെ ആ​രാ​ധ​ക​ര്‍​ക്കും ഇ​ന്‍​സ്​​റ്റ​ഗ്രാ​മി​ല്‍ @luluhyperbh എ​ന്ന വി​ലാ​സ​ത്തി​ലും ഫേ​സ്​​ബു​ക്കി​ല്‍ @luluhypermarket എ​ന്ന വി​ലാ​സ​ത്തി​ലും ടാ​ഗ്​ ചെ​യ്​​ത്​ അ​മ്ബ​ര​പ്പി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാ​നും അ​വ​സ​ര​മു​ണ്ട്.

വെ​ജി​റ്റ​ബ്​​ള്‍​സ്, പാ​സ്​​ത, റൈ​സ്, ചീ​സ്, പാ​ലു​ല്‍​പ​ന്ന​ങ്ങ​ള്‍, ബി​സ്​​ക​റ്റു​ക​ള്‍, കോ​ഫി, ഒ​ലി​വ്​ ഒാ​യി​ല്‍, പ​ഴ​ങ്ങ​ള്‍, ചോ​ക്ല​റ്റ്, സോ​സു​ക​ള്‍, സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​റ്റാ​ലി​യ​ന്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ മേ​ള​യി​ല്‍ ല​ഭ്യ​മാ​ണ്. ലു​ലു ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഇ​റ്റാ​ലി​യ​ന്‍ രു​ചി​മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ പൗ​ള അ​മാ​ദേ പ​റ​ഞ്ഞു. വൈ​വി​ധ്യ​മാ​ര്‍​ന്ന ഇ​റ്റാ​ലി​യ​ന്‍ രു​ചി​ക​ള്‍ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ര്‍ ജു​സെ​ര്‍ രൂ​പ​വാ​ല പ​റ​ഞ്ഞു.