റിയാദില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

റിയാദ്: റിയാദില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 55 പേര്‍ക്കാണ് റിയാദില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. അതേസമയം രാജ്യത്ത് 13 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
24 മണിക്കൂറിനിടെ സൗദിയില്‍ 401 പേര്‍ക്ക് കോവിഡ് ഭേദമായി. പുതിയ കോവിഡ് ബാധിച്ചത് 220 പേര്‍ക്കാണ്.
അതേസമയം രോഗമുക്തി നിരക്ക് 96.80 ശതമാനമായി ഉയര്‍ന്നു.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളിലാണ് കോവിഡ് വൈറസ് ബാധിച്ചത്. നവംബര്‍ ഇരുപത്തിയെട്ട് വരെ രാജ്യത്ത് ഇതുവരെ ആകെ 95,42,102 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 36,709 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ജിദ്ദ 28, മദീന 15, മക്ക 12, എന്നിങ്ങനെ സൗദിയിലെ 46 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 5,445 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 675 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 356,911 ഉം മരണ നിരക്ക് 5870 ഉം രോഗമുക്തി നേടിയവര്‍ 346,023 ആയി. രാജ്യത്ത് ഇനി ചികിത്സയിലുള്ളത് 5,018 പേര്‍ മാത്രമാണ്.