ഫൈസലിന്റെ അവയവങ്ങള്‍ ഇനി അഞ്ചുപേരിലൂടെ ജീവിക്കും

റിയാദ്: ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായി മരിച്ച മലപ്പുറം ചെമ്മാട് ഫൈസല്‍ പറമ്പന്റെ(42) അവയവങ്ങള്‍ തുണയായത് അഞ്ചുപേര്‍ക്ക്. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഫൈസലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതപത്രം നല്‍കിയിരുന്നു.
സിസിടിവി ടെക്നീഷ്യനായിരുന്ന ഫൈസല്‍ ജോലിക്കിടെ ഏണിയില്‍ നിന്ന് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റിയാദ് അല്‍ ഈമാന്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം.
പിതാവ്: പറമ്പന്‍ മൊയ്ദീന്‍, മാതാവ് ഫാത്തിമാബി, ഭാര്യ ഫസീല യാറത്തുംപടി, മക്കള്‍: ഫസല്‍ നിഹാന്‍ (16), ഫിസാന ഫെമി (8), ഫൈസന്‍ ഫൈസല്‍.
നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സാമൂഹ്യപ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ചെമ്മാട് കൂട്ടാഴ്മ പ്രസിഡന്റ് സി പി മുസ്തഫ, ജന. സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പന്‍, സെക്രട്ടറി മുനീര്‍ മക്കാനിയത്ത് എന്നിവര്‍ രംഗത്തുണ്ടായിരുന്നു.