സൗദിയില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ്. റിയാദ്, മക്ക, ബുറൈദ, നഈരിയ, ഹഫറുല്‍ ബാത്തിന്‍, കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഖഫ്ജി നഈരിയ, ഹഫറുല്‍ ബാത്തിന്‍, ഖര്‍യതുല്‍ ഉല്‍യാ എന്നിവിടങ്ങളില്‍ മഴയും അല്‍ഹസ, ജുബൈല്‍, ദമാം, ഖത്തീഫ് എന്നിവിടങ്ങളില്‍ മഴയോടൊപ്പം അലിപ്പഴ വര്‍ഷവുമുണ്ടാകും. മക്ക പ്രവിശ്യയില്‍ ഖുര്‍മ, അല്‍മോയ, തുര്‍ബ, മൈസാന്‍, വടക്കന്‍ പ്രവിശ്യയില്‍ റഫ, അറാര്‍, എന്നിവിടങ്ങളില്‍ ഇടിമിന്നലുമുണ്ടാകും.