മക്കയില്‍ കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് മൂന്നു മരണം

മക്ക: കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് മൂന്നുമരണം. സൗദി അറേബ്യയിലെ ദക്ഷിണ മക്കയിലാണ് വാഹനാപകടം നടന്നത്. ഇസ്‌കാന്‍ ഏരിയയയ്ക്ക് സമീപം അല്‍ബൈദാ റോഡിലാണ് അപകടം നടന്നത്.
രണ്ടു കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.