ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി’യുടെ ടീസര്‍ പുറത്തിറങ്ങി

ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി’യുടെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സണ്ണി. പ്രേതം 2 എന്ന ചിത്രത്തിനുശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ സംഗീതജ്ഞനായാണ് ജയസൂര്യ വേഷമിടുന്നത്. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ശങ്കര്‍ ശര്‍മ്മ സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.

രഞ്ജിത്തും ജയസൂര്യയും ഒന്നിക്കുന്ന ആറാമത്തെ സിനിമ കൂടിയാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സൂ..സൂ..സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് സിനിമകള്‍.