ജല്ലിക്കട്ട് ഓസ്‌കാറിലേക്ക്

കൊച്ചി: സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് എന്ന സിനിമ ഓസ്‌കാറിലേക്ക്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇന്ത്യയില്‍ നിന്ന് ആകെ 27 ചിത്രങ്ങളുടെ പട്ടികയായിരുന്നു ഓസ്‌കാര്‍ നാമനിര്‍ദേശത്തിനായി സമര്‍പ്പിച്ചത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രവും ഗുലാബോ സിതാബോ, ചിപ്പ ചലാംഗ്, ഡിസൈപ്പിള്‍, ശിക്കാര, ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങളും പട്ടികയില്‍ ഉണ്ടായിരുന്നു.