യുഎഇ സന്ദര്‍ശനത്തിന് 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക്

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക(വിസിറ്റിംഗ്) വിസ നല്‍കില്ല. പാക്കിസ്ഥാന്‍,തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സന്ദര്‍ശക വിസ നല്‍കാത്തത്. ന്ദര്‍ശകര്‍ക്ക് പുതിയ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.ഇതിനകം നല്‍കിയ വിസകളില്‍ നിരോധനം ബാധകമല്ലെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. നിയന്ത്രണം എത്ര വിഭാഗങ്ങളിലുള്ള വിസകളെ ബാധിക്കുമെന്ന് വ്യക്തമല്ല. ബിസിനസ്സ്, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, സ്റ്റുഡന്റ് വിസ എന്നിവയുള്‍പ്പെടെ വിവിധ വിസ വിഭാഗങ്ങള്‍ യുഎഇയിലുണ്ട്.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയിലാണ് ഈ നടപടി. കഴിഞ്ഞ ഒരാഴ്ചയായി പാകിസ്ഥാനില്‍ രണ്ടായിരത്തിലധികം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജൂണില്‍, പാകിസ്ഥാനില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ യുഎഇ എയര്‍ലൈനായ എമിറേറ്റ്‌സ് ജൂലൈ 3 വരെ പാകിസ്ഥാനില്‍ നിന്നുള്ള സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.