കൃത്യമായ മുൻകരുതൽ നടപടികളോടെ ബുർജ് ഖലീഫയിൽ പുതുവത്സര ആഘോഷരാവ് നടത്തും

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂട്ടിയ കെട്ടിടത്തിൽ പുതുവത്സരാഘോഷ രാവ് കൃത്യമായ മുൻകരുതൽ നടപടികളോടെ നടത്തും. വെടിക്കെട്ട്, ലൈറ്റ്, ലേസർ ഷോ തുടങ്ങിയവയോടു കൂടി ഗംഭീരമായി നടത്തുമെന്ന് ബുർജ് ഖലീഫയുടെ മാസ്റ്റർ ഡെവലപ്പറായ എമാർ അറിയിച്ചു.

എല്ലാ സന്ദർശകർക്കും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്, ദുബായ് സർക്കാറിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും സുരക്ഷാ നടപടികൾക്കുമനുസൃതമായി സാമൂഹിക അകലം, കൃത്യമായ ശുചിയാക്കൽ,
അണുവിമുക്തമാക്കൽ, തെർമൽ ക്യാമറകളുടെ ഉപയോഗം
തുടങ്ങിയ നിരവധി പ്രതിരോധ നടപടികൾ എമാർ നടപ്പാക്കും.

പുതുവത്സരരാവ് ദുബായിൽ‌ നേരിട്ടോ അല്ലെങ്കിൽ‌ ഓൺ‌ലൈനോ, ടെലിവിഷനോ വഴി ലോകമെമ്പാടുമുള്ളവർക്ക് ഷോ കാണാനുള്ള അവസരവും ഉറപ്പാക്കും. എമാർ ന്യൂ ഇയർ 2021 ആഗോളതലത്തിൽ പ്രാദേശിക സമയം രാത്രി 08:30 മുതൽ http://mydubainewyear.com ൽ തത്സമയം സംപ്രേഷണം ചെയ്യും.