ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്നു

ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഘട്ടംഘട്ടമായി പിൻവലിക്കുന്നു. ഇതിന്റെ ആദ്യപടിയായി ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗദിയിലേക്കുള്ള യാത്ര വിലക്ക് നീക്കി. ഇത് സംബന്ധിച്ച സർക്കുലർ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഏതാനും നിമിഷം മുമ്പ് പുറത്തിറക്കി. ഇന്ത്യ,അർജന്റീന ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടുള്ള യാത്ര നേരത്തെ നിർത്തിവെച്ചിരു
ഇതോടെ ആരോഗ്യ പ്രവർത്തകരുടെ യാത്രയും മുടങ്ങിയിരുന്നു. അധികം വൈകാതെ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാനസർവീസും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.