സൗദിയിലെ പാര്‍ക്കുകളിലും പൊതുഇടങ്ങളിലും ഡിജിറ്റല്‍ ഇരിപ്പിടങ്ങള്‍

സൗദിയിലെ നഗരങ്ങളിലും വിശ്രമ കേന്ദ്രങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് ഉപകരിക്കുന്ന വിധം ഡിജിറ്റല്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുന്നു. അതാത് പ്രദേശത്തെ നഗരസഭകളാണ് ഇത്തരം സ്മാര്‍ട്ട് വിശ്രമ ബെഞ്ചുകള്‍ ഒരുക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഡിജിറ്റല്‍ ഇരിപ്പിടങ്ങള്‍. 100 വാട്ട് ശേഷിയുള്ള സോളാര്‍ പാനലാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

വൈ ഫൈ സാങ്കേതിക വിദ്യ, സ്മാര്‍ട്ട് ഉപകരണങ്ങള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള 4 യുഎസ്ബി പോര്‍ട്ടുകള്‍, 20x 30 സെ.മീറ്റര്‍ വലുപ്പത്തിലുള്ള ക്ലോക്ക് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. സമയം, തിയതി, ദിവസം, താപനില എന്നീ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും.