വിവാഹം കഴിഞ്ഞ് ഏഴു ദിവസം: നവദമ്പതികള്‍ അപകടത്തില്‍ മരിച്ചു

തേഞ്ഞിപ്പലം: വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം ഉണ്ടായ അപകടത്തിൽ  വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ (25) ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. ഏഴ്‌ ദിവസം മുമ്പായിരുന്നു ഇവരുടെ  വിവാഹം​.

ശനിയാഴ്ച രാവിലെ 10 ഓടെ   കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കർ ലോറിയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്ററ് ലോറിയുടെ അടിയിൽ പെട്ടു .

സലാഹുദ്ദീൻ സംഭവസ്ഥലത്തു തന്നെ  മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്​. ഇരുവരുടെ മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ. ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറി​ൻ്റെ  മകളാണ് മരിച്ച ഫാത്തിമ ജുമാന. മാതാവ്:  ഷഹർബാനു. സഹോദരങ്ങൾ:  സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.