രക്തദാനം ചെയ്ത് സപ്പോര്‍ട്ട് ദുബായി വളന്റിയര്‍ ടീം

ദുബായ് :  ദുബായി സർക്കാരിന് കീഴിലുള്ള  കമ്മ്യൂണിറ്റി ടെവേലോപ്മെന്റ്റ് അതോറിറ്റിയുടെ (CDA)അംഗീകാരത്തോടെ നിലവിൽ വന്ന സപ്പോർട്ട് ദുബായ് വളന്റീർ ടീമിന്റെ ആഭിമുഖ്യത്തിൽ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വച്ച് നവംബര് 13 വെള്ളിയാഴ്ച രാവിലെ 9 .30 മുതൽ 12 മണിവരെ രക്തദാന ക്യാമ്പ് സംഘടിപ്പിചു  ,” രക്തം നൽകൂ ജീവൻ രക്ഷിക്കൂ ” എന്ന സന്ദേശവുമായി ശിശു ദിനത്തോടനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിചത് ,നൂറുക്കണക്കിന് പ്രവാസികൾ രക്തം നൽകി ക്യാമ്പ് വാൻ വിജയമാക്കി മാറ്റി , അന്നം തരുന്ന നാടിനു നൽകുന്ന ആദരവായാണ് പലരും ഈ സദ്കർമ്മത്തെ കണ്ടതെന്ന് സപ്പോർട്ട് ദുബായ് രക്ഷാധികാരി ശ്രീ പുന്നക്കൻ മുഹമ്മദാലിയും ,ചീഫ് കോഓർഡിനേറ്റർ ശ്രീ മുനീർ കുമ്പളയും അഭിപ്രായപ്പെട്ടു , ശ്രീ. നന്ദീർ കാപ്പാട്, ശ്രീ.സി.പി.ജലീൽ, ശ്രീമതി സിന്ധു മോഹൻ ,ശ്രീമതി ഷിജി ജോസഫ് ,ശ്രീ ശംസുദ്ധീൻ വടക്കേക്കാട് ,ശ്രീ. പ്രദീപ് കോശി ,ശ്രീ ആരിഫ് ഒരവിൽ,ശ്രീ ഷാജി ശംസുദ്ധീൻ  ,ശ്രീ ഫൈസൽ കെ വി ,ശ്രീ ജിജോ നെയ്യാശേരിൽ ,ശ്രീ രതീഷ് ഇരട്ടപ്പുഴ ,ശ്രീ ഹസീബ് മൊഗ്രാൽ ,ശ്രീ നാദിർഷ അലി അക്ബർ ,ശ്രീ ടൈറ്റസ് പുല്ലൂരാൻ, ശ്രീ ഷംസീർ പറമ്പത് , ,ശ്രീ മുഹമ്മദ് ശാം ,ശ്രീ സുനിൽ കടപ്പുറം ,,തുടങ്ങിയവർ നേതൃത്വം നൽകി