കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുതിയ പ്രധാനമന്ത്രി

മനാമ: കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയമിച്ചു. പ്രധാനമന്ത്രിയായി നിയമിതനാകും മുമ്പ് രാജ്യത്തിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ അഭാവത്തില്‍ അദ്ദേഹം മന്ത്രിസഭയുടെ അവസാന യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചു.

രാജകീയ ഉത്തരവ് ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ബിഎന്‍എ അറിയിച്ചതാണ് ഇക്കാര്യം. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ബുധനാഴ്ച രാവിലെ അമേരിക്കയിലെ ആശുപത്രിയിലാണ് അന്തരിച്ചത്.