ലിംഗത്തില്‍ കാണുന്ന കറുത്ത പാടുകള്‍; ആശങ്ക വേണ്ട, പരിഹാരമുണ്ട്

പുരുഷലിംഗത്തില്‍ കാണുന്ന കറുത്ത പാടുകളെപറ്റി ആശങ്കപ്പെടാറുണ്ടോ? എന്നാല്‍, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. മറ്റു ശരീരഭാഗത്തെ ചര്‍മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ലിംഗത്തിന്റെ ചര്‍മത്തിലുമുണ്ടാകാം. എന്നാല്‍ ചിലവു കുറഞ്ഞ രീതിയില്‍ വീട്ടില്‍ തന്നെ അപകടകാരികളല്ലാത്ത ഈ പാടുകളെ ചികിത്സിക്കാം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍, വിച്ച് ഹേസല്‍ എന്ന സസ്യത്തിന്റെ നീര്, ടീ ട്രീ ഓയില്‍, ഉള്ളി നീര് എന്നിവയുടെ ഉപയോഗം കൊണ്ട് ഇത്തരം പാടുകളെ നീക്കാന്‍ സാധിക്കും. പെട്ടെന്നു കാണപ്പെടുന്ന ഇത്തരം ഇരുണ്ട പാടുകള്‍ സാധാരണയായി പിനൈല്‍ മെലെനോസിസ്, അമിതമായ ചൂട്, ലൈംഗിക ബന്ധം, മറുകുകള്‍ എന്നിവ മൂലമാണുണ്ടാകുന്നത്.

ലിംഗത്തിലുണ്ടാകുന്ന ഇരുണ്ട പാടുകളുടെ കാരണങ്ങള്‍

  1. പിനൈല്‍ മെലെനോസിസ്

ലിംഗത്തിലുണ്ടാകുന്ന ഇരുണ്ട പാടുകളുടെ ഒരു പ്രധാന കാരണമാണ് പിനൈല്‍ മെലെനോസിസ്. ലിംഗ ദണ്ഡിലെ ചര്‍മത്തിലാണ് പിനൈല്‍ മെലെനോസിസ് ഉണ്ടാവുക. തവിട്ടോ കറുപ്പോ നിറത്തില്‍ കാണുന്ന ഈ പാടുകള്‍ അത്ര അപകടകാരിയല്ല. അതുകൊണ്ടു തന്നെ ചികിത്സയും ആവശ്യമില്ല. പിനൈല്‍ ഭാഗത്തായി കാണുന്ന പാടുകള്‍ ലിംഗത്തിലുണ്ടാകുന്ന അര്‍ബുദമാണോ എന്ന് പേടിക്കുന്നവരുണ്ട്. എന്നാല്‍ ഇതിന് നൂറില്‍ ഒരു ശതമാനം മാത്രമേ സാധ്യതയുള്ളൂ.

  1. ഹൈപ്പര്‍ പിഗ്മന്റേഷന്‍

ചില വസ്തുക്കളില്‍ നിന്നുമുണ്ടാകുന്ന അലര്‍ജികള്‍കൊണ്ട് ശരീരഭാഗങ്ങളില്‍ പൊള്ളിയതു പോലുള്ള തടിച്ച പാടുകളുണ്ടാകാറുണ്ട്. ലിംഗ ഭാഗത്തുപയോഗിക്കുന്ന സോപ്പിന്റെയോ ഷാംപുവിന്റെയോ അലര്‍ജി കൊണ്ട് ലിംഗഭാഗത്തെ ചര്‍മത്തില്‍ ഹൈപ്പര്‍ പിഗ്മന്റേഷന്‍ ഉണ്ടാകും. ശരീരത്തിനു നിറം നല്‍കുന്ന മെലാനിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലോ, ജനിതകമായി കിട്ടുന്നതോ, ചില മരുന്നുകള്‍ കഴിക്കുന്നതുകൊണ്ടോ ലിംഗ ഭാഗത്ത് പിഗ്മന്റേഷന്‍ ഉണ്ടാകാം. എന്നാല്‍ ഇതില്‍ പേടിക്കാനൊന്നുമില്ല.

  1. പാലുണ്ണി/അരിമ്പാറ

അരിമ്പാറ അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ചെറിയ തടിപ്പുള്ള വ്യക്തികളുമായുള്ള ശാരീരിക ബന്ധത്തില്‍ നിന്നും ഇത്തരത്തിലുള്ള അണുബാധ ലിംഗത്തിലുണ്ടാകാം. നേര്‍ത്ത റോസോ ചുവപ്പോ നിറത്തില്‍ വളരെ ചെറുതായി കാണുന്ന ഈ തടിപ്പ് ക്രമേണ ലിംഗത്തില്‍ മുഴുവന്‍ വ്യാപിക്കും. എന്നാല്‍ ഇതിന് വേദന ഉണ്ടാകില്ല. ചികിത്സിച്ചില്ലെങ്കിലും ഇത് തനിയെ ഭേദമാകുമെങ്കിലും മറ്റുള്ള ഭാഗത്തേക്കു വ്യാപിക്കുന്നതിനാല്‍ തുടക്കത്തിലേ ചികിത്സ തേടുന്നതാണ് നല്ലത്.

  1. മറുക്

സാധാരണയായി ലിംഗത്തില്‍ മറുക് കാണാറുണ്ട്. ലിംഗത്തിന്റെ ചര്‍മത്തില്‍ കറുത്തതോ തവിട്ട് നിറത്തിലോ മറുകുണ്ടാകാം. ഉപദ്രവകാരിയല്ലാത്തതുകൊണ്ടു തന്നെ ഇതിന് ചികിത്സയും ആവശ്യമില്ല. എന്നാല്‍ വളരുന്നതോ നിറം മാറുന്നതോ ആയ മറുകുകള്‍ ചികിത്സയ്ക്ക് വിധേയമാക്കണം.

ലിംഗ ചര്‍മത്തിലെ പാടുകള്‍ പോകാനുള്ള എളുപ്പ വഴികള്‍

  1. ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ചര്‍മത്തിലുണ്ടാകുന്ന എല്ലാത്തരം അസ്വസ്ഥതകള്‍ക്കുമുള്ള പ്രതിവിധിയാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ആന്റിമൈക്രോബിയല്‍ ഘടകങ്ങള്‍ ധാരാളമടങ്ങിയതെന്നു വിശ്വസിക്കുന്ന ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കൊരു ഉത്തമ പ്രതിവിധിയാണ്. ലിംഗ ചര്‍മത്തിലെ പാടുകള്‍ പോകാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട രീതി

ഒരു കപ്പ് ചെറുചൂടു വെള്ളത്തില്‍ അരക്കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ത്ത് നേര്‍പ്പിക്കുക.
പാടുള്ള ഭാഗത്ത് ഈ ലായനി ഉപയോഗിച്ച് കഴുകുക.
2-3 ദിവസം ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുക.

  1. വിച്ച് ഹേസല്‍

ചര്‍മ്മ സംരക്ഷണത്തിന് പണ്ടുമുതലേ ഉപയോഗിക്കുന്ന സസ്യമാണ് വിച്ച് ഹേസല്‍. ഇതില്‍ ചര്‍മത്തിനുണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കാനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ലിംഗ ചര്‍മത്തിലെ പാടുകള്‍ മാറ്റാനുള്ള ഉത്തമ പ്രതിവിധിയാണ് വിച്ച് ഹേസല്‍. കടകളില്‍ നിന്നും വാങ്ങുന്നതിലും നല്ലത് കൃഷിയിടങ്ങളില്‍ നിന്നും വാങ്ങുന്നതാണ്.

ഉപയോഗിക്കേണ്ട രീതി

കുളിക്കാനുള്ള വെള്ളത്തില്‍ വിച്ച് ഹേസല്‍ ചേര്‍ക്കുക.
പാടുകള്‍ പൂര്‍ണമായി മാറുന്നതു വരെ ദിവസവും വിച്ച് ഹേസല്‍ ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുക.

  1. ടീ ട്രീ ഓയില്‍

ഒരുപാട് ഔഷധമൂല്യമുള്ള സസ്യമാണിത്. പ്രകൃതിദത്ത ആന്റിസെപ്റ്റിക് ഘടകങ്ങള്‍ ഉള്ളതിനാല്‍ രോഗം പരത്തുന്ന അണുക്കളില്‍ നിന്നും ടീ ട്രീ ഓയില്‍ നമ്മുടെ ചര്‍മത്തെ രക്ഷിക്കും. മാത്രമല്ല ലിംഗത്തിലുണ്ടാകുന്ന പാടുകള്‍ കളയാനും ടീ ട്രീ ഓയില്‍ ഫലപ്രദമാണ്.

ഉപയോഗിക്കേണ്ട രീതി

ഒലീവ് എണ്ണയിലോ വെളിച്ചെണ്ണയിലോ കുറച്ച് ടീ ട്രീ ഓയില്‍ ചേര്‍ക്കുക
ലിംഗത്തില്‍ ഈ എണ്ണയുപയോഗിച്ച് മസാജ് ചെയ്യുക
ആഴ്ചയില്‍ ഒരു തവണ ചെയ്യുക.

  1. ഉള്ളി നീര്

ഉള്ളി നീരില്‍ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയല്‍ ശരീരത്തിലെ കറുത്ത പാടുകള്‍ മാറ്റാന്‍ സഹായിക്കുന്നതാണ്. ലിംഗത്തിലെ പാടുകള്‍ മാറ്റാനും ഉള്ളിനീര് ഉപയോഗിക്കാം.

ഉപയോഗിക്കുന്ന രീതി

ചെറിയ കക്ഷങ്ങളാക്കി മുറിക്കുക.
നന്നായി ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക.
പാടുള്ള ഭാഗങ്ങളില്‍ പുരട്ടുക.