മലയാളി റിയാദില്‍ നിര്യാതനായി


റിയാദ്: തിരുവനന്തപുരം നേമം സ്വദേശി റിയാദില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. നേമം ബിസ്മി മന്‍സിലില്‍ ഇസ്മാഈല്‍ അഷ്റഫ് (53) ആണ് മരിച്ചത്. ഇസ്മാഈല്‍-ഫാത്വിമ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫസീല. മക്കള്‍: മുഹമ്മദ് ശാഫി, സജ്റ, മിസ്റ. മൃതദേഹം റിയാദില്‍ ഖബറടക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ്? ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ദാറുസ്സലാം ടീം അംഗങ്ങളായ ഇംഷാദ് മങ്കട, സുബൈര്‍ ആനപ്പടി എന്നിവര്‍ രംഗത്തുണ്ട്.