സൗദിയില്‍ മലയാളി വ്യവസായി മരിച്ചു

ദമാം: കിഴക്കൻ സൗദിയിലെ ജുബൈലിൽ മലയാളി വ്യവസായി നിര്യാതനായി. തിരുവനന്തപുരം പോത്തൻകോട് സ്വദേശി രാധാകൃഷ്ണൻ നായർ (51) ആണ് ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ മരണപ്പെട്ടത്. ഇരുപത്തിയഞ്ചു വർഷമായി ജുബൈലിൽ പ്രവാസിയായ ഇദ്ദേഹം സാമൂഹിക സാംസ്‌ക്കാരിക കലാ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. അറേബ്യൻ റോക്ക് സ്റ്റാർ എന്നാ സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ജീവ കാരുണ്യ രംഗത്തും സജീവമായിരുന്നു 

    പ്രവാസ ലോകത്ത് നിരവധി സുഹൃത്ത് ബന്ധത്തിനുടമായാണ്. ഏതാനും ദിവസം മുമ്പ് പനിയോടൊപ്പം ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടയിൽ വീണ്ടും അവശത കൂടിയതോടെ  ജുബൈൽ അൽ മന ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ ശുഭ, മക്കൾ സുധി, അക്ഷയ്, സിദ്ധാർത്ഥ, നമിത