സൗദിയില്‍ പാര്‍ക്കിംഗ് ഏരിയ കൈയേറിയാല്‍ ഉടന്‍ പിഴ


റിയാദ്: സൗദി അറേബ്യയില്‍ വിവിധ വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള പാര്‍ക്കിങ് ഏരിയകളില്‍ പാര്‍ക്ക് ചെയ്താല്‍ പിഴ. ഇന്നും ഇന്നലെയുമായി 3000 പേര്‍ക്ക് ഇത്തരത്തില്‍ പിഴ ലഭിച്ചു. ഭിന്ന ശേഷിക്കാര്‍ക്കായി റിസര്‍വ് ചെയ്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തവര്‍ക്കാണ് പിഴ ഈടാക്കിയത്. ഔദ്യോഗിക വിഭാഗം നല്‍കുന്ന നമ്പര്‍ പ്ലേറ്റ് വയ്ക്കാതിരുന്നാല്‍ 1000 റിയാല്‍ മുതല്‍ 2000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് പൊലിസ് അറിയിച്ചു. അതേസമയം വാഹനത്തില്‍ ഇന്ധനത്തിന്റെ അളവ് നാലിലൊന്നായി കുറഞ്ഞാല്‍ പിഴ ഈടാക്കുമെന്നത് വ്യാജ വാര്‍ത്തയാണെന്നും ഗതാഗത വിഭാഗം അറിയിച്ചു.