സഊദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ

റിയാദ്: സഊദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. സഊദി ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത വാർത്ത അന്താരാഷ്‌ട്ര മാധ്യമങ്ങളായ റോയിട്ടേഴ്‌സ്, ബ്ലൂംബെർഗ് എന്നിവയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇത് സംബന്ധമായി അടുത്തയാഴ്ച്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ വാർത്തകളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം സുദൃഢമാകുന്ന പദ്ധതിയിൽ രാജ്യത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കുന്ന പദ്ധതിയാണ് പ്രഖ്യാപിക്കുകയാണെന്നാണ്‌ റിപ്പോർട്ടുകൾ. തൊഴിലുടമകളും വിദേശ തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്ന ഒരു പുതിയ പദ്ധതി അടുത്ത ആഴ്ച പ്രഖ്യാപിക്കാൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തയ്യാറാകുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്;.

തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം സുദൃഢമാകുന്ന പദ്ധതിയിൽ രാജ്യത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കുന്നു പദ്ധതിയാണ് പ്രഖ്യാപിക്കുകയാണെന്നാണ്‌ റിപ്പോർട്ടുകൾ. 

       ഇത് നടപ്പാകുകയാണെങ്കിൽ രാജ്യത്തെ തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന സുപ്രധാന മാറ്റങ്ങളിൽ അതിപ്രധാനമായ ഒന്നായിരിക്കും. രാജ്യത്തെ ഒരു കോടിയോളം വരുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും. വിദേശ തൊഴിലാളികളുടെ താമസം, വിനോദം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കാൻ നീക്കമുള്ളതായും റിപ്പോർട്ടുകളുണ്ട്. സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്ന് പ്രഖ്യാപിക്കാനിരുന്നതായിരുന്നുവെന്നും എന്നാൽ ഇത് അടുത്തയാഴ്ചയിലേക്ക് നീട്ടിവെക്കുകയായിരുന്നുവെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടിൽ സുപ്രധാന കാര്യമായതിനാൽ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കും ഇതിന്റെ പ്രഖ്യാപനമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

       നിലവിൽ 10 ദശലക്ഷത്തിലധികം വിദേശ തൊഴിലാളികൾ സഊദി അറേബ്യയിൽ ഉള്ളതെന്നാണ് കണക്കുകൾ. ഇവരെല്ലാം നിലവിൽ കഫാല സമ്പ്രദായത്തിൽ താമസിക്കുന്നതിനാൽ ഇവർ സഊദി തൊഴിലുടമയുടെ സ്പോണ്സര്ഷിപ്പിലാണ് തൊഴിലെടുക്കുന്നത്. തൊഴിലുടമ രാജ്യം വിടണമെങ്കിലോ മറ്റു ഏതു കാര്യങ്ങൾക്കോ സ്പോൺസർമാരുടെ പൂർണ്ണ സമ്മതം ആവശ്യമാണ്. എന്നാൽ, പുതിയ സംവിധാനത്തിൽ ഇക്കാര്യങ്ങളെല്ലാം തന്നെ ഏത് വിധേനയായിരിക്കുമെന്നത് പൂർണ്ണ റിപ്പോർട്ടുകൾ വന്നതിന് ശേഷമേ വ്യക്തമാകൂ.