സെര്‍ബിയന്‍ യുവാവിനെ പ്രണയിച്ചതിന് യുവതിയുടെ തല നിര്‍ബന്ധിച്ച് മൊട്ടയടിച്ചു; കുടുംബത്തെ രാജ്യത്തുനിന്ന് പുറത്താക്കി

പാരീസ്:സെര്‍ബിയന്‍ ക്രിസ്ത്യന്‍ യുവാവിനെ പ്രണയിച്ചതിന് യുവതിയുടെ തല നിര്‍ബന്ധിച്ച് മൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍നിന്ന് പുറത്താക്കി. ബോസ്‌നിയ കുടുംബത്തെയാണ് അഞ്ചു വര്‍ഷത്തേക്ക് രാജ്യത്തുനിന്ന് പുറത്താക്കിയത്. പതിനേഴുകാരിയായ പെണ്‍കുട്ടി സെര്‍ബിയന്‍ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സംഭവം.

തങ്ങള്‍ മുസ്ലിമാണ്. അിനാല്‍ ക്രിസ്ത്യാനിയെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നാണ് പെണ്‍കുട്ടിയോട് കുടുംബം പറഞ്ഞതെന്ന് പ്രോസിക്യൂക്ഷന്‍ കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടശേഷം രക്ഷിതാക്കളും അമ്മാവനും അമ്മായിയും ചേര്‍ന്ന് മര്‍ദ്ദിച്ചശേഷമാണ് തല മൊട്ടയടിച്ചത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും മൂന്നു സഹോദരങ്ങളെയുമാണ് ഫ്രാന്‍സ് പുറത്താക്കിയത്. പെണ്‍കുട്ടിയെ ഫ്രഞ്ച് സാമൂഹ്യസേവന വിഭാഗം പരിചരിക്കുമെന്നും പ്രായപൂര്‍ത്തിയായാല്‍ രാജ്യത്ത് താമസാനുമതി നല്‍കുമെന്നും ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.