സൗദിക്കു പുറത്ത് നിന്നും എക്‌സിറ്റ് വിസ അടിക്കാം

ദമ്മാം: അബ്ഷിര്‍, മുഖീം എന്നീ ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ മുഖേന വിദേശത്ത് നിന്നും റിഎന്‍ട്രി വിസ നീട്ടി നല്‍കല്‍, ഇഖാമ പുതുക്കല്‍, എക്‌സിറ്റ് വിസ തുടങ്ങിയ പുതിയ സേവനങ്ങള്‍ക്ക് സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ തുടക്കം കുറിച്ചു. പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ സേവനം നല്‍കിവരുന്നതെന്ന് സൗദി ജവാസാത് ഡയറക്ടര്‍ അറിയിച്ചു. 15 വയസ്സില്‍ താഴെയുള്ള സ്വദേശികള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി നല്‍കുന്ന സേവനത്തിനും ഇതോടൊപ്പം തുടക്കം കുറിച്ചിട്ടുണ്ട്.