മുന്‍ ഭര്‍ത്താവിനോട് ഇപ്പോഴും സ്‌നേഹമുണ്ടെന്ന് രഞ്ജിനി ജോസ്‌

മികച്ച ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ പിന്നണി ഗായികയാണ് രഞ്ജിനി ജോസ്. 2000ൽ പുറത്തിറങ്ങിയ മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിലൂടെ ആദ്യഗാനം ആലപിച്ച് പിന്നണിഗായിക രംഗത്തേക്ക് വന്ന താരം ഈ 20 വർഷത്തിനുള്ളിൽ 200ലേറെ സിനിമകളിൽ പാടിയിട്ടുണ്ട്. ഇതോടൊപ്പം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഏക എന്ന പേരിൽ ഒരു ബാൻഡ് തുടങ്ങിയ രഞ്ജിനി അഞ്ച് വ്യത്യസ്തമായ സംഗീത രൂപങ്ങളാണ് അവതരിപ്പിക്കുന്നത്. വലിയ സ്വീകാര്യതയോടെയാണ് ആരാധകർ ബാൻഡിനെ സ്വീകരിച്ചത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട്. ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ടാണ് പാട്ടിന്റെ ലോകത്തെക്ക് രഞ്ജിനി ജോസ് എത്തിയത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡിലും പാടിയ ഒരു ഗായികയാണ് രഞ്ജിനി. 2013ലാണ് താരം വിവാഹം കഴിക്കുന്നത്. റാം നായർ ആയിരുന്നു രഞ്ജിനിയുടെ ഭർത്താവ്. ആ ബന്ധം ഡിവോഴ്സിലേക്ക് എത്തിയിരുന്നു. ഒരു അഭിമുഖത്തിൽ രഞ്ജിനി തന്റെ ആദ്യ വിവാഹത്തെ കുറിച്ചു പറഞ്ഞത് ഇങ്ങനെ. “നമ്മൾ എടുക്കുന്ന തീരുമാനം തെറ്റാണെന്ന് വിചാരിച്ചല്ല ഓരോ കാര്യങ്ങൾ ചെയ്യുന്നത്. പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു. ഫ്രിക്ഷൻസ് ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. പക്ഷെ എപ്പോഴെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷെ പിന്നെയാണ് എനിക്ക് മനസിലായത് ഒരു പ്രായം കഴിഞ്ഞാൽ ആളുകൾ പിന്നെ മാറുകയില്ല. അതിനു പകരം അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങും. അങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നത് നമ്മുടെ എതിരെ ഉള്ള ആൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ ആ ബന്ധം വേണ്ടാന്ന് വയ്ക്കുന്നതാണ് നല്ലത്. അദ്ദേഹം ഇന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. ഒരു കൈയോ കാലോ എന്നോക്കെ ഉള്ള പോലത്തെ സ്‌നേഹമാണ്. ഒരു പേപ്പറിൽ ഒപ്പ് വച്ചെന്ന് പറഞ്ഞു മനസിലെ സ്‌നേഹം ഇല്ലാതാകില്ലല്ലോ.” രഞ്ജിനി പറഞ്ഞു.