പ്രമേഹത്തെത്തുടര്‍ന്ന് ആറാംക്ലാസ് വിദ്യാര്‍ത്ഥിനി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: പ്രമേഹത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി റമീസ റിസ്വാന്‍ സഈദാണ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്.
പനിയും ശ്വാസ തടസ്സവും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രമേഹമാണ് മരണ കാരണമെന്ന് വ്യക്തമായത്.
കുട്ടിക്ക് പ്രമേഹ രോഗമുള്ളത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.