വിവരാവകാശ പ്രവര്‍ത്തകന്‍ ഡൊമിനിക് സൈമണ്‍ ജയില്‍ മോചിതനായി

റിയാദ്: ഇന്ത്യന്‍ എംബസി നല്‍കിയ പരാതിയില്‍ അറസ്റ്റിലായ വിവരാവകാശ പ്രവര്‍ത്തകന്‍ ഡൊമിനിക് സൈമണ്‍ ജയില്‍ മോചിതനായി അല്പം മുമ്പ് റിയാദിലെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നു. കുറ്റക്കാരനല്ല എന്ന് കണ്ട് റിയാദ് ക്രിമിനല്‍ കോടതി അദ്ദേഹത്തെ ഒന്നര ആഴ്ച മുമ്പ് വെറുതെ വിട്ടിരുന്നു. എന്നാല്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ മോചനം നീണ്ടു പോകുകയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ എംബസിയെ വിമര്‍ശിച്ചു എന്നതായിരുന്നു ഡൊമിനിക് ചെയ്ത കുറ്റം.