കോഫിചിത്ര രചനയില്‍ സൗദി കലാകാരിക്ക് ഗിന്നസ് റെക്കോര്‍ഡ്‌

കാപ്പിയിൽ വിസ്മയം വിരിയിച്ച കലാകാരിക്ക് ഗിന്നസ്​ റെക്കോഡിന്റെ തിളക്കം.ലോകത്തെ ഏറ്റവും വലിയ ‘കോഫി പെയിന്‍റിങ്​’വരച്ച സൗദി കലാകാരി ഒഹുദ്​ അബ്​ദുല്ല അല്‍മാകി ആണ് റെക്കോഡ്​ പുസ്​തകത്തില്‍ ഇടം നേടിയത്​. 220 ചതുരശ്ര മീറ്റര്‍ നീളത്തില്‍ സൗദിയിലെയും അയല്‍രാജ്യമായ യു.എ.ഇയിലെയും നേതാക്കളുടെ ചിത്രമാണ്​ അല്‍മാകി പകര്‍ത്തിയത്​.

45 ദിവസത്തെ തുടര്‍ച്ചയായ അധ്വാനം കൊണ്ടാണ്​ ഇത്​ പൂര്‍ത്തിയാക്കിയത്​. രണ്ടു സാക്ഷികളുടെ നിരീക്ഷണവും വിഡിയോ റെക്കോഡിങ്ങും ഉണ്ടായിരുന്നു.’ -അല്‍മാകി പറഞ്ഞു. ‘നസീജ്​ വണ്‍’ എന്നാണ്​ ഈ ആര്‍ട്ട്​വര്‍ക്കിന്​ പേരിട്ടിരിക്കുന്നത്​. ഏഴു തുണികള്‍ ബന്ധിപ്പിച്ച കാന്‍വാസില്‍ ജിദ്ദയിലായിരുന്നു കാപ്പിപ്പൊടിയിലെ ചിത്രരചന.അല്‍മാകി നാലരക്കിലോ കാപ്പിയാണ്​ ചിത്രനിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്​. ഇതാദ്യമാണ്​​ ഒരു സൗദി വനിത ഒറ്റക്ക്​ റെ​ക്കോഡിന്​ ഉടമയാകുന്നതെന്ന്​ ഗിന്നസ്​ അധികൃതര്‍ വ്യക്​തമാക്കി.