സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

സ്റ്റോക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ലേല സിദ്ധാന്തത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നതിനും ലേലം നടത്തുന്ന രീതിയില്‍ നൂതന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതിനുമാണ് പുരസ്‌കാരം.

പോള്‍ ആര്‍ മില്‍ഗ്രോമും റോബര്‍ട്ട് ബി വില്‍സണുമാണ് പുരസ്‌കാരം പങ്കിട്ടത്. കഴിഞ്ഞ വര്‍ഷം മസാച്യുസെറ്റ്സ് സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ക്കും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരാള്‍ക്കുമാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഒരുകോടി സ്വീഡിഷ് ക്രോണയാണ് പുരസ്‌കാര തുക.