ജീവന്‍ പണയം വെച്ച് ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ മതങ്ങള്‍ പറയുന്നില്ല; ഡോ ഹര്‍ഷ് വര്‍ധന്‍

ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവന്‍ പണയം വെച്ച് ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഒരു മതവും ദൈവവും പറയുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍. ഉത്സവ സമയത്ത് ജനങ്ങള്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കോവിഡ് അപകടകരമായ രീതിയില്‍ വീണ്ടും ഭീഷണി ഉയര്‍ത്താന്‍ ഇടയാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനെതിരെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങള്‍ വീടുകളില്‍ തന്നെ ഉത്സവങ്ങള്‍ ആഘോഷിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൂജാ പന്തലില്‍ പോയിരിക്കണമെന്നോ അന്നദാനം കഴിക്കണമെന്നോ നിര്‍ബന്ധമില്ലെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.