കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

ബെംഗളുരു: ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ബാംഗ്ലൂരിലായിരുന്നു അന്ത്യം. ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കാള്‍ട്ടന്‍ ചാപ്മാന്‍. 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശീയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്.

ഈസ്റ്റ് ബംഗാളിനും ജെസിടിക്കും വേണ്ടി കളിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ ദേശീയ ടീമില്‍ സ്ഥിരാംഗമായി. പരിശീലകനായും പ്രവര്‍ത്തിച്ചു. 1980 കളുടെ മധ്യത്തില്‍ ബാംഗ്ലൂരിലെ സായ് സെന്ററില്‍ ചാപ്മാന്‍ ക്ലബ് ജീവിതം ആരംഭിച്ചു. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ ചേരുന്നതിന് മുമ്പ് ബാംഗ്ലൂര്‍ ക്ലബ്ബായ സതേണ്‍ ബ്ലൂസിനായി കളിച്ചു.