കാര്‍ലോസ് ഇനി വാഴ്ത്തപ്പെട്ടവന്‍

അസ്സീസി: അര്‍ബുദ ബാധിതനായി പതിനഞ്ചാം വയസ്സില്‍ മരിച്ച ഇറ്റാലിയന്‍ കംപ്യൂട്ടര്‍ പ്രതിഭ കാര്‍ലോസ് അക്യൂട്ടിസിനെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കാര്‍ലോസ് അന്ത്യവിശ്രമം കൊള്ളുന്ന അസ്സീസി സെന്റ് ഫ്രാന്‍സിസ് ബസിലിക്കയില്‍ വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ അഗസ്റ്റീനോ വലീനി പോപ്പിന്റെ പ്രഖ്യാപനം വായിച്ചു. ഈ നൂറ്റാണ്ടില്‍ വാഴ്ത്തപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് കാര്‍ലോ.

സഭ അംഗീകരിച്ച 136 അദ്ഭുതങ്ങളെ ഡിജിറ്റലായി രേഖപ്പെടുത്തിയാണ് ശ്രദ്ധേയനായത്. ആയിരത്തില്‍പ്പരം ഇടവകകളുടെയും നൂറില്‍പ്പരം സര്‍വകലാശാലകളുടെയും സഹകരണത്തോടെ ഇതിനായി വെബ്സൈറ്റ് തയ്യാറാക്കി. ഇറ്റാലിയന്‍ ദമ്പതികളുടെ മകനായി ലണ്ടനില്‍ 1991 മെയ് മൂന്നിനാണ് കാര്‍ലോ ജനിച്ചത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം മിലാനിലേക്ക് പോയി. രക്താര്‍ബുദം ബാധിച്ച് 2006 ഒക്ടോബര്‍ 12ന് മരിച്ചു. 2013 ഫെബ്രുവരി 15നാണ് നാമകരണ നടപടികള്‍ ആരംഭിച്ചത്.