മോസ്കോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച നായിക കനി കുസൃതി

ഇത് ആദ്യമായി മോസ്കോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം. ബിരിയാണി എന്ന സിനിമയിലൂടെ മികച്ച നായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടി കനി കുസൃതി. മോസ്കോ ചലച്ചിത്ര മേളയിൽ ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് അവാർഡ് ലഭിക്കുന്നത്. ബ്രിക്‌സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ബിരിയാണി. പ്രശസ്‌ത റഷ്യൻ എഴുത്തുകാരനും, ക്യാമറാമാനും, സംവിധായകനുമായ സെർജി മാക്രിടസ്‌കി ജൂറി ചെയർമാനും, ജന്ന ടോൾസ്റ്റികോവ, സാങ് സിങ് സെങ്, മുടെമേലി മതിവ ആരോൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ്‌ നിർണയിച്ചത്.