ഇന്ത്യന്‍ കുടുംബം ലണ്ടനില്‍ മരിച്ച നിലയില്‍

ഇന്ത്യന്‍ വംശജരായ കുടുംബത്തെ ലണ്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ലണ്ടനിലെ ബ്രെന്റ്‌ഫോര്‍ഡില്‍ താമസിക്കുന്ന 42കാരനായ കഹാരാജ് സീതാംപരനാഥന്‍, ഭാര്യ പൂര്‍ണ കാമേശ്വരി ശിവരാജ്(36), മകന്‍ കൈലാശ് കുഹാരാജ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുഹരാജ് ജീവനൊടുക്കിയതാവാമെന്നാണ് നിഗമനംരണ്ടു ദിവസമായി ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതെ വന്നതോടെ റി സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് വീട്ടില്‍ എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്.കാമേശ്വരിയുടെയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കുത്തേറ്റ് ഗുരുതരമായ നിലയിലായിരുന്നു കുഹരാജ്. എന്നാല്‍ അധികം വൈകാതെ ഇയാളും മരിച്ചു. വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനും വിശദമായ അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ മരണം സംബന്ധിച്ചു വ്യക്തത കൈവരികയുള്ളുവെന്നു പോലീസ് അറിയിച്ചു.