‘ലൗ’ ഒക്റ്റോബര്‍ 15ന് ഗള്‍ഫില്‍ റിലീസ്‌

രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലൗ’ കൊറോണ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളില്‍ എത്തുന്ന ആദ്യ മലയാള ചിത്രം ആകുമെന്ന് സൂചന. ചിത്രം ഒക്റ്റോബര്‍ 15ന് യുഎഇ- ജിസിസി റിലീസ് നടത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഫാര്‍സ് ഫിലിംസ് ആണ് ചിത്രം അവിടെ വിതരണത്തിന് എത്തിക്കുന്നത്. യുഎഇ- ഖത്തര്‍ സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുണ്ട്.

സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ത്യയില്‍ ഒടിടി റിലീസ് ലക്ഷ്യമാക്കിയാണ് ചിത്രം തയാറാക്കിയത്. ആഷിഖ് ഉസ്മാനാണ് നിര്‍മാണം. ‘ഉണ്ട’യിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ ഷൈന്‍ ടോം എത്തിയിരുന്നു.കൊച്ചിയിലാണ് ഷൂട്ടിംഗ് നടന്നത്. സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലമുള്ള പ്രണയ ചിത്രമാണിതെന്നാണ് സൂചന.