യമനില്‍ സൈന്യവും ഹൂദി വിമതരും ഏറ്റുമുട്ടി; 23 പേര്‍ കൊല്ലപ്പെട്ടു

സന: യമനിലെ മാറിബ് പ്രവിശ്യയില്‍ സൈന്യവും ഹൂദി വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഹുദൈദ നഗരത്തോടു ചേര്‍ന്ന് മൂന്നു ദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിലുമായി നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരു ഗ്രാമീണനും ഉള്‍പ്പെടുന്നു.

അടുത്തിടെ നടന്നതില്‍ ഏറ്റവും ഭീകരമായ ഏറ്റുമുട്ടലായിരുന്നു ഇത്. മാറിബില്‍ വിമതര്‍ കുടുതല്‍ സൈന്യത്തെ നിയോഗിച്ചിരുന്നുവെന്ന് ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു.