സൗദിയില്‍ അഞ്ച് റിയാലിന്റെ പുതിയ കറന്‍സി

റിയാദ്: അഞ്ച് റിയാലിന്റെ പുതിയ കറന്‍സി കൂടി നാളെ പുറത്തിറക്കുമെന്ന് സൗദി മോണിറ്ററിംഗ് അതോറിറ്റിയായ സാമ അറിയിച്ചു. പുതിയ കറന്‍സിയോടപ്പം നിലവിലുള്ള കറന്‍സിയുടേയും ക്രയവിക്രയങ്ങള്‍ തുടരും. ഉയര്‍ന്ന സുരക്ഷിതവും നിരവധി സാങ്കേതിക മികവും കറന്‍സി നിര്‍മാണത്തിനുള്ള ഏറ്റവും പുതിയ രീതികളും നാളെ പുറത്തിറക്കുന്ന അഞ്ച് റിയാല്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുഗേഹങ്ങളുടെ സേവകനും സൗദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്‍െ മുഖചിത്രത്തിനു പുറമേ സൗദിയിലെ ഏറ്റവു വലിയ മരുഭൂമിയായ റുബുഉല്‍ ഖാലി മരുഭൂമിയിലെ ശൈബ എണ്ണ ഘനനത്തിന്‍െ ചിത്രം, സൗദി വികസന പദ്ദതിയായ വിഷന്‍ 30, സൗദി മരുഭൂമിയില്‍ വിളയുന്ന ചില പുഷ്പങ്ങളുടെ ചിത്രങ്ങളു ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സാമ വ്യക്തമാക്കി