മുസ്സാമയില്‍ തീപിടിത്തം; കട കത്തി നശിച്ചു

റിയാദ്: മലയാളിയുടെ കടയില്‍ തീപിടിച്ചു. റിയാദ്- മുസ്സാമയില്‍ ഹിബത്തുള്ളയുടെ കടയാണ് കത്തിനശിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണം.
സൗദി വസ്ത്രനിര്‍മാണ സ്ഥാപനത്തിനാണ് തീപിടിച്ചത്. സ്റ്റാക്ക് തുണി തരങ്ങളും പാസ്‌പോര്‍ട്ടുകളു പണവും തീപിടുത്തത്തില്‍ നഷ്ടപ്പെട്ടു.

റിയാദ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ ഷിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ അപകടസ്ഥലം സന്ദര്‍ശിക്കുന്നു.