ബിസിനസ് തര്‍ക്കം; മലയാളി ഡോക്ടറെ ഡോക്ടറെ കുത്തിക്കൊന്നു

മൂവാറ്റുപുഴ: സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനി ഡോ. സോന ജോസാണ് മരിച്ചത്.കഴിഞ്ഞ സെപ്തംബർ 28നാണ് സോനയ്ക്ക് കുത്തേറ്റത്. സുഹൃത്തും ബിസിനസ് പാർട്ണറുമായ പാവറട്ടി സ്വദേശി മഹേഷ് ആണ് സോനയെ കുത്തിയത്. കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക്ക് നടത്തുകയായിരുന്നു ഇരുവരും. മഹേഷ് ഒളിവിലാണ്.

മഹേഷുമായി ഉണ്ടായ സാമ്പത്തിക ഇടപാടുകളെ തുടർന്ന് സോന പൊലീസിന് പരാതി നൽകിയിരുന്നു. ഇതറിഞ്ഞെത്തിയ മഹേഷ് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ മുൻപിൽ വച്ചാണ് മഹേഷ് സോനയെ കുത്തി പരുക്കേൽപ്പിച്ചത്. വിവാഹ ബന്ധം വേർപിരിഞ്ഞ് കഴിയുന്ന ഡോക്ടർ രണ്ട് വർഷമായി മഹേഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്.