മലദ്വാരത്തില്‍ സ്വര്‍ണം കടത്തിയ യുവതിയും യുവാവും പിടിയില്‍

ന്യൂഡല്‍ഹി: മലദ്വാരത്തില്‍ 52 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികള്‍ ഡല്‍ഹിയില്‍ പിടിയില്‍. മധുര സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് പിടിയിലായത്. ബുധനാഴ്ചയാണ് ഇവര്‍ ദുബായില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 1.14 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തില്‍ നിക്ഷേപിച്ചാണ് കടത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനു മുമ്പും സ്വര്‍ണം കടത്തിയിരുന്നതായി ഇരുവരും സമ്മതിച്ചു. സമാനമായ രീതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തിലും സ്വര്‍ണക്കടത്ത് സംഘത്തെ പിടികൂടിയിരുന്നു. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി എത്തിയ യാത്രക്കാരനില്‍ നിന്നാണ് 29 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടിയത്.