നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ ഐസിറ്റി അക്കാദമി നടത്തുന്ന നൂതന സാങ്കേതിക വിദ്യ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാവുന്ന തീയതി

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ ഐസിറ്റി അക്കാദമി നടത്തുന്ന നൂതന സാങ്കേതിക വിദ്യ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാവുന്ന തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ https://ictkerala.org/course-registration/ എന്ന വെബ്സൈറ്റ് വഴി ലഭിക്കണം.സൈബര്‍ സെക്യൂരിറ്റി, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്,റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍(ആര്‍പിഎ), ഓഗ്മെന്റഡ് റിയാലിറ്റി -വെര്‍ച്വല്‍ റിയാലിറ്റി(AR-VR) , ഫുള്‍ സ്റ്റാക്ക് ഡെവലപ്പര് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എന്നീ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഈ കോഴ്സുകള്‍ക്ക് കോഴ്സ് ഫീസിന്റെ 75% സ്‌കോളര്‍ഷിപ്പ് നോര്‍ക്ക റൂട്സ് വഴി ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്-0471-2700811/12/13, 8078102119.