സൗദി അറേബ്യയില്‍ ചെയ്യാത്ത കുറ്റത്തിന് ഫൈന്‍ അടയ്‌ക്കേണ്ട; വിയോജിക്കാനും അവസരം

റിയാദ്: സൗദി അറേബ്യയില്‍ ഫൈന്‍ ലഭിച്ചാല്‍ വിയോജിപ്പിനും അവസരംനിയമ ലംഘനങ്ങളുടെ പേരിൽ പിഴ ചുമത്തപ്പെടുകയും ഇതിൽ പ്രകടിപ്പിക്കുന്ന വിയോജിപ്പ് തള്ളപ്പെടുകയും ചെയ്യുന്ന പക്ഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി വിയോജിപ്പ് പ്രകടിപ്പിക്കാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതുമായി ബന്ധപ്പെട്ട നിയമ ലംഘനം ഹുറൈമിലയിൽ വെച്ച് തന്റെ പേരിൽ രജിസ്റ്റർ ചെയ്ത് പിഴ ചുമത്തിയിരുന്നു. താൻ ഇതുവരെ ഹുറൈമിലയിലേക്ക് പോയിട്ടില്ല. അബ്ശിർ അക്കൗണ്ടിൽ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട ഫോട്ടോ പരിശോധിച്ചപ്പോൾ ഫോട്ടോയിലുള്ള കാർ തന്റെ കാറല്ലെന്ന് വ്യക്തമായി. തുടർന്ന് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് താൻ ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 
എന്നാൽ വിയോജിപ്പ് ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിച്ചില്ല. രജിസ്റ്റർ ചെയ്ത ഗതാഗത നിയമ ലംഘനത്തിൽ നിന്ന് കാറിന്റെ ഫോട്ടോ നീക്കം ചെയ്തതായി പിന്നീട് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ താനെന്താണ് ചെയ്യേണ്ടത് എന്ന ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ഇത്തരം സാഹചര്യങ്ങളിൽ അബ്ശിർ പോർട്ടലിലെ അക്കൗണ്ട് വഴി വിയോജിപ്പ് പ്രകടിപ്പിക്കാൻ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്.