മക്ക, മദീന, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍

ജിദ്ദ: ഉംറയും മദീന സന്ദര്‍ശനവും പുനരാരംഭിക്കുമ്പോള്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സൗദി മന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് മുതല്‍ ആപ് ലഭ്യമാകും. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇഅ്തമര്‍നാ എന്ന ആപ് വികസിപ്പിച്ചെടുത്തത്.

ഗൂഗിള്‍ പ്ലേ, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മക്ക, മദീന സന്ദര്‍ശനവും ഉംറയും ആരോഗ്യ മുന്‍കരുതല്‍ ചട്ടങ്ങള്‍ പാലിച്ചും സമയബന്ധിതവും വ്യവസ്ഥാപിതവുമായി നടത്തുന്നതിന് ഈ ആപ് തീര്‍ത്ഥാടകരെ സഹായിക്കും. കോവിഡ് മുക്തനാണെന്ന് ഉറപ്പുവരുത്തുന്നതിന് തവക്കല്‍നാ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതിലൂടെ ലഭ്യമായ തീയതികള്‍ക്കനുസരിച്ച് തീര്‍ത്ഥാടകന് ഉചിതമായ സമയവും മറ്റു സേവനങ്ങളും തെരഞ്ഞെടുക്കാനാകും.