അള്‍ഷിമേഴ്സിന് ആയുര്‍വേദ ചികിത്സ

എന്താണ് അള്‍ഷിമേഴ്സ്
അള്‍ഷിമേഴ്സ് രോഗമെന്നാല്‍ നാഡീവ്യൂഹങ്ങള്‍ ക്ഷയിക്കുന്ന അവസ്ഥയാണ്. അള്‍ഷിമേഴ്സ് ബാധിച്ചയാളുടെ തലച്ചോര്‍ നല്ല രീതിയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കില്ല. പ്രായമാകുന്നതോടെയാണ് ഭൂരിഭാഗം പേരിലും അള്‍ഷിമേഴ്സ് പ്രത്യക്ഷപ്പെടുന്നത്.

അള്‍ഷിമേഴ്സ് അനുഭവിക്കുന്നവരില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍

യുക്തിപൂര്‍വം ചിന്തിക്കാനുള്ള പ്രയാസം വിഷാദവും ഉല്‍ക്കണ്ഠയും
അറിയുന്ന ആളുകളെയും വസ്തുക്കളെയും പോലും തിരിച്ചറിയുന്നതില്‍ പ്രയാസം
കുളി, ഭക്ഷണം കഴിക്കല്‍ എന്നിവ ചെയ്യാന്‍ കഴിയാതാവുക.
സമൂഹത്തില്‍ നിന്ന് പിന്‍വാങ്ങലും അതിവൈകാരികമായ പെരുമാറ്റവും
അടുത്തിടെ നടന്ന കാര്യങ്ങള്‍ പോലും മറന്നുപോകുക.
വായിക്കുമ്പോഴും എഴുതുമ്പോഴും സംസാരിക്കുമ്പോഴും വളരെ സാധാരണമായ വാക്കുകള്‍ പോലും മറന്നുപോകുക.
മൂഡ് വ്യത്യാസങ്ങള്‍, അസ്വസ്ഥത, ഉറക്ക ശീലത്തിലെ വ്യത്യാസങ്ങള്‍, അലഞ്ഞുനടക്കല്‍, തെറ്റായ വിശ്വാസങ്ങള്‍, വിക്ഷോഭങ്ങള്‍

കേന്ദ്ര നാഡീവ്യൂഹത്തിലെ കോശങ്ങളെ വാതദോഷം ബാധിക്കുന്നതിനെ തുടര്‍ന്ന് തലച്ചോര്‍ മെല്ലെ അസന്തുലിതമായി തീരുന്നതു വഴിയാണ് അള്‍ഷിമേഴ്സ് രോഗം ഉണ്ടാകുന്നതെന്നാണ് ആയുര്‍വേദം പറയുന്നത്. വാതം സമതുലിതമാക്കുന്ന ഭക്ഷണക്രമത്തിലൂടെയാണ് ആയുര്‍വേദത്തില്‍ ഇതിനുള്ള ചികിത്സ തുടങ്ങുന്നത്. യോഗയും പ്രാണായാമയും ഉള്‍പ്പെടെയുള്ള കായിക വ്യായാമങ്ങളും കൃത്യമായ പോഷകങ്ങളടങ്ങിയ ആഹാരരീതിയും രോഗബാധിതന്റെ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന ചികിത്സാ രീതികളുമടങ്ങുന്നതാണ് ആയുര്‍വേദത്തിനുള്ളത്.

അള്‍ഷിമേഴ്സിനുള്ള ആയുര്‍വേദ ചികിത്സ
തലച്ചോറിന്റെ ക്ഷയം പ്രതിരോധിക്കാനും അതേസമയം തലച്ചോറിനെ ശക്തിപ്പെടുത്താനുമുള്ള മരുന്നുകള്‍ ചികിത്സയുടെ ഭാഗമായി നല്‍കുന്നു. മജ്ജധാതുവിലും മനോവാഹ സ്രോതസ്സിലും പ്രവര്‍ത്തിക്കുന്ന ഔഷധസസ്യങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
അശ്വഗന്ധ, ബ്രഹ്മി, ഹരിദ്ര (മഞ്ഞള്‍), വാച എന്നിവ അള്‍ഷിമേഴ്സ് ചികിത്സക്കായി ഉപയോഗിക്കുന്ന ചില ഔഷധങ്ങളാണ്.

പഞ്ചകര്‍മ ആയുര്‍വേദ ചികിത്സ
ശരീരത്തിലെ ദോഷങ്ങളായ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനാണ് പഞ്ചകര്‍മ ചികിത്സ ചെയ്യുന്നത്. വമനം, വിരേചനം, വസ്തി, നസ്യ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
ആയുര്‍വേദ തെറാപ്പികളായ രസായന തെറാപ്പികള്‍, ശിരോവസ്തി, ശിരോധാര, ശിരോ പിചു, അഭ്യാംഗ എന്നിവയും അള്‍ഷിമേഴ്സ് രോഗികള്‍ക്കായി നിര്‍ദ്ദേശിക്കാറുണ്ട്.