സൗദിയില്‍ വിമാനങ്ങള്‍ അണുവിമുക്തമാക്കാന്‍ അള്‍ട്രാ വയലറ്റ് സാങ്കേതികവിദ്യ

ജിദ്ദ: സൗദിയിലെ വിമാനത്താവളങ്ങളും വിമാനങ്ങളും അണുമുക്തമാക്കാന്‍ ഹൈടെക് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ധാരണയായി. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുനാശം വരുത്താനുള്ള സാങ്കേതികസംവിധാനം വികസിപ്പിച്ച് നടപ്പാക്കാന്‍ സൗദി ഗ്രൗണ്ട് സര്‍വീസ് കമ്പനി കരാറിലെത്തി.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൈറസ് പകര്‍ച്ച തടയുന്നതിനും വേണ്ടിയാണ് നടപടി. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളും ഈ സംവിധാനത്തിലൂടെ അണുവിമുക്തമാക്കും. ഇതാദ്യമായാണ് ഇത്തരത്തിലൊരു ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നത്.