ഇസ്രയേല്‍-യുഎഇ സഹകരണം ടെലിവിഷന്‍ രംഗത്തും

ദുബായ്: ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാണത്തില്‍ സഹകരിക്കാന്‍ ഇസ്രയേല്‍-യുഎഇ ധാരണ. ഇതിനായി ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ ചലച്ചിത്ര ഏജന്‍സികള്‍ കരാറിലെത്തി.

ചലച്ചിത്ര, ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാണത്തിനും സംയുക്ത ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇസ്രയേലി ഫിലിം ഫണ്ട്, ജെറുസലേം ഫിലിം സ്‌കൂള്‍ എന്നിവയുമായി കരാര്‍ ഒപ്പിട്ടതായി അബുദാബി ഫിലിം കമീഷന്‍ അറിയിച്ചു. കരാറനുസരിച്ച് യുഎഇയില്‍നിന്ന് വിദ്യാര്‍ഥികള്‍ ഇസ്രയേലിലെ സാം സ്പീഗല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്‌കൂളില്‍ പഠിക്കാന്‍ എത്തും. പലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെതിരെ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധത്തിന്റെ ലംഘനം കൂടിയാണിത്.